¡Sorpréndeme!

'സാജൻ സൂര്യയോട് പഴയ ബഹുമാനമില്ല' തുറന്നുപറഞ്ഞ് എലീന | filmibeat Malayalam

2017-11-28 2 Dailymotion

Anchor Alina Padikkal reveals about co actor Sajan Surya.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സാജൻ സൂര്യ. 40ലധികം പരമ്പരകളില്‍ സാജൻ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വി കെ ഗിരീഷ് കുമാർ സംവിധാനം ചെയ്യുന്ന ഭാര്യയിലാണ് സാജൻ ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലില്‍ സാജൻറെ സഹോദരിയായി വേഷമിടുന്നത് അവതാരക കൂടിയായ എലീനയാണ്. രണ്ട് പേരും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയത് പോലെയുള്ള ബഹുമാനമൊന്നും ഇല്ലെന്ന് കൂടെ അഭിനയിക്കുന്ന എലീന പറയുന്നു. ഭാര്യ സീരിയലില്‍ സാജന്റെ സഹോദരിയായാണ് എലീന എത്തുന്നത്. രഞ്ജിനി ഹരിദാസിനൊപ്പമുള്ള പരിപാടിക്കിടയിലാണ് സാജനെക്കുറിച്ചുള്ള അഭിപ്രായം എലീന തുറന്നുപറഞ്ഞത്.ബ്രദര്‍ മാത്രമല്ല അടുത്ത സുഹൃത്ത് കൂടിയാണ് സാജന്‍ ചേട്ടനെന്നും എലീന പറയുന്നു. അളിയാ ബ്രോ എന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്ത് കാര്യത്തെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ പറ്റുന്ന തരത്തിലുള്ള ബന്ധമാണ്.